logo
add image
Breaking News
കേരളത്തില്‍ ആദ്യമായി റോബോട്ടിക് റസ്റ്ററന്റ് 

കേരളത്തില്‍ ആദ്യമായി റോബോട്ടിക് റസ്റ്ററന്റ് 

കണ്ണൂര്‍. മണിയന്‍ പിള്ള രാജു നേതൃത്വം നല്‍കുന്ന കേരളത്തിലെ ആദ്യ റോബോട്ടിക് റസ്റ്ററന്റ് ബി അറ്റ് കിസിവോ കണ്ണുരില്‍ പ്രവര്‍ത്തനം തുടങ്ങി. അലീന, ജെയിന്‍, ഹെലന്‍ എന്നീ പേരുകളിലാണ് റോബോട്ടുകള്‍. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ വഴിയില്‍ തടസ്സം നില്‍ക്കുന്നവരോട് സ്‌നേഹത്തോടെ ഒതുങ്ങി നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കും. 

ഭക്ഷണം വിളമ്പുന്നതോടൊപ്പം കുട്ടികളെ കൈ പിടിച്ചു നടത്താനും അവരോടൊപ്പം കളിക്കാനുമായി ഒരു കുഞ്ഞു റോബോട്ടും ഉണ്ട്. റസ്റ്ററന്റില്‍ നൂറു പേര്‍ക്ക് ഭക്ഷണസൗകര്യമുണ്ട്. കണ്ണൂരില്‍ ആദ്യമായി മൊബൈല്‍ ആപ്പ് വഴി ഭക്ഷണം വിതരണം ചെയ്യുന്ന റസ്റ്ററന്റ് ബി അറ്റ് കിവിസോയാണ്. 
 

RELATED STORIES

Top