logo
add image
കര്‍ണാടകയില്‍ മൂന്ന് വിമത എം എല്‍ എമാരെ അയോഗ്യരാക്കി സ്പീക്കര്‍

കര്‍ണാടകയില്‍ മൂന്ന് വിമത എം എല്‍ എമാരെ അയോഗ്യരാക്കി സ്പീക്കര്‍

ബെംഗളുരു. കര്‍ണാടകയില്‍ രാജിവച്ച മൂന്ന് എം എല്‍ എ മാരെ സ്പീക്കര്‍ അയോഗ്യരാക്കി. സ്വതന്ത്ര എം എല്‍ എ ആയ ആര്‍ ശങ്കര്‍, കോണ്‍ഗ്രസ് എം എല്‍ എമാരായിരുന്ന മഹേഷ് കുമതള്ളി, രമേശ് എല്‍ ജര്‍കിഹോളി എന്നിവരെയാണ് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. സ്വതന്ത്ര എം എല്‍ എ ആയിരുന്ന ആര്‍ ശങ്കര്‍ പിന്തുണ പിന്‍വലിക്കുകയും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തതിനാണ് അയോഗ്യനാക്കിയത്. 

അയോഗ്യരാക്കിയവര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ല. പതിനഞ്ച് എം എല്‍ എ മാരാണ് ഭരണപക്ഷത്തുനിന്ന് രാജി വച്ച് ബി ജെ പിയെ പിന്തുണച്ചത്. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. 
 

RELATED STORIES

Top