logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
രാജ്യത്തെ വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക യു ജി സി പുറത്തു വിട്ടു

രാജ്യത്തെ വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക യു ജി സി പുറത്തു വിട്ടു

ന്യൂഡല്‍ഹി. രാജ്യവ്യാപകമായി വ്യാജ യൂണിവേഴ്‌സിറ്റയുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു ജി സി ). ആകെ വ്യാജമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികളില്‍ ഒന്ന് കേരളത്തിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയാണ്. യുജിസി ആക്ട് അനുസരിച്ച് അംഗീകാരം ലഭിക്കാതെ സ്വയം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. 

ഏറ്റവും അധികം വ്യാജയൂണിവേഴ്‌സിറ്റിയുള്ളത് ഉത്തര്‍പ്രദേശിലാണ്. എട്ട് വ്യാജ യൂണിവേഴ്‌സിറ്റികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ദാര്യാഗഞ്ചിലുള്ള കോമേര്‍ഷ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, എ ഡി ആര്‍ സെന്‍ട്രിക് ജുറിഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, വിശ്വകര്‍മ്മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, അധ്യാത്മിക് വിശ്വവിദ്യാലയ എന്നിവയാണ് വ്യാജ യൂണിവേഴ്‌സിറ്റിയുടെ പട്ടികയിലുള്ളത്. 
 

RELATED STORIES

Top