logo
add image
കെവിന്‍ വധക്കേസ് വിധി ഓഗസ്റ്റ് 14ന്

കെവിന്‍ വധക്കേസ് വിധി ഓഗസ്റ്റ് 14ന്

കോട്ടയം. കേരള മനസാക്ഷിയെ പിടിച്ചുലച്ച കെവിന്‍ വധക്കേസിലെ വിധി ഓഗസ്റ്റ് 14ന്. കോട്ടയം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതി ജഡ്ജിയായ എസ് ജയചന്ദ്രനാണ് വിധി പറയുക. കോട്ടയത്ത് നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകനായ കെവിന്‍ ജോസഫ് എന്ന ഇരുപത്തിനാലുകാരനാണ് പ്രണയവിവാഹത്തെ തുടര്‍ന്നുണ്ടായ ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. 2018  മെയ് 28നാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ പാലിയക്കര പുഴയില്‍ കണ്ടെത്തിയത്. 

കെവിന്റെ ഭാര്യയായ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവരുള്‍പ്പെടെ 14 പ്രതികളാണ് നിലവില്‍ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ ഒമ്പതു പേര്‍ ജയിലിലാണ്. കേസ് തെളിയിക്കുന്നതിന് അനിവാര്യമായ എല്ലാ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരായ സാക്ഷികളും ഡിജിറ്റല്‍ തെളിവുകളും കേസില്‍ നിര്‍ണായക വഴിത്തിരിവായി. 
 

RELATED STORIES

Top