logo
add image
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ മന്ത്രിതല സമിതി

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ മന്ത്രിതല സമിതി

ന്യൂഡല്‍ഹി. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും തടയാന്‍ മന്ത്രിതലസമിതി രൂപീകരിക്കുന്നു. സമിതിയുടെ അദ്ധ്യക്ഷനായി ആഭ്യന്തരമന്ത്രി അമിത്ഷാ ചുമതലയേല്‍ക്കും. വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് 2018ല്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു, ഇത് എത്രയും വേഗം നടപ്പാക്കണമെന്ന കോടതി നിര്‍ദ്ദേശത്തെ  തുടര്‍ന്നാണ് നടപടി. 

ഉപരിതല ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹികക്ഷേമ മന്ത്രി താവര്‍ചന്ദ് ഗെലോട്ട് എന്നിവരും സമിതിയില്‍ അംഗങ്ങളായിട്ടുണ്ട്. 
 

RELATED STORIES

Top