logo
add image
ബ്രസീലിലെ ജയിലില്‍ കലാപം; 57 മരണം. 

ബ്രസീലിലെ ജയിലില്‍ കലാപം; 57 മരണം. 

ബ്രസീലിയ. ബ്രസീലിലെ ജയിലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 57 ആയി. ബ്രസീലിലെ ഏറ്റവുമധികം തടവുകാര്‍ പാര്‍ക്കുന്ന പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയിലിലാണ് നാടകീയ സംഭവം അരങ്ങേറിയത്. അഞ്ചു മണിക്കൂറോളം കലാപം നീണ്ടുനിന്നു. 

കൊല്ലപ്പെട്ടവരില്‍ 16 പേരുടെ മൃതദേഹങ്ങള്‍ ശിരച്ഛേദം ചെയ്യപ്പെട്ട നിലയിലായിരുന്നു. അക്രമി സംഘത്തിലെ ഒരു വിഭാഗം മറുവിഭാഗത്തിന്റെ സെല്ലിനു തീ വച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടത്. ജയിലിലെ ജീവനക്കാരായ രണ്ടുപേരെ കലാപകാരികള്‍ തടഞ്ഞുവെച്ചെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. 
 

RELATED STORIES

Top