logo
add image
മുത്തലാഖ് ബില്ലിന് രാജ്യസഭയുടെ പച്ചക്കൊടി

മുത്തലാഖ് ബില്ലിന് രാജ്യസഭയുടെ പച്ചക്കൊടി

ന്യൂഡല്‍ഹി. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് രാജ്യസഭയുടെ അംഗീകാരം. വോട്ടിനിട്ട ബില്‍ 84നെതിരെ 99 വോട്ടുകള്‍ക്കാണ് പാസായത്. ബില്ലില്‍ ലിംഗനീതിയും സമത്വവും ഉറപ്പു വരുത്തുന്ന തരത്തിലുള്ള ഉള്ളടക്കമാണ് ഉള്ളതെന്ന് ബില്‍ അവതരിപ്പിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. 

എന്‍ ഡി എയുടെ ഘടകകക്ഷികളായ ജെ ഡി യു, എ ഐ ഡി എം കെ എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കൂടാതെ ടി ആര്‍ എസ്, ടി ഡി പി കക്ഷികളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ബില്ലിന് അംഗീകാരമായതോടെ മൂന്നു തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന തരത്തിലുള്ള ക്രിമിനല്‍ കുറ്റമാകും. രാഷ്ട്രപതി ബില്ലില്‍ ഒപ്പു വയ്ക്കുന്നതോടെ ബില്‍ നിയമമാകും. കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ച് ഉത്തരവിട്ടിരുന്നു. 
 

RELATED STORIES

Top