logo
add image
ശാരോന്‍ സണ്‍ഡേസ്‌കൂളിന് പുതിയ ഭാരവാഹികള്‍ നിയമിതരായി

ശാരോന്‍ സണ്‍ഡേസ്‌കൂളിന് പുതിയ ഭാരവാഹികള്‍ നിയമിതരായി

തിരുവല്ല. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ജീവനാഡിയായ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍. ഡയറക്ടറായി പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ്, അസോസിയേറ്റ് ഡയറക്ടറായി പാസ്റ്റര്‍ സനു ജോസഫ്, ജനറല്‍ സെക്രട്ടറിയായി കെ തങ്കച്ചന്‍, അസോസിയേറ്റ് സെക്രട്ടറിയായി പ്രിന്‍സ് ജോസഫ് എന്നിവര്‍ ചുമതലയേറ്റു. കൂടാതെ കോശി മാത്യു (ട്രഷറാര്‍), റോഷി തോമസ് (എക്‌സാം കണ്‍ട്രോളര്‍), പാസ്റ്റര്‍ പി എ ചാക്കോച്ചന്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 30ന് കൂടിയ ജനറല്‍ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 
 

RELATED STORIES

Top