logo
add image
Breaking News
മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചു

മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചു

ന്യൂഡല്‍ഹി. യാത്രാനിരക്കുകള്‍ നിര്‍ണയിക്കുന്നതിന് പുതിയ നിയന്ത്രണ അതോറിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി. ലോക്‌സഭയ്‌ക്കൊപ്പം രാജ്യസഭയും ബില്‍ അംഗീകരിച്ചു. 13 പേര്‍ എതിര്‍ത്തും 108 പേര്‍ അനുകൂലിച്ചും വോട്ടു ചെയ്തതോടെയാണ് ബില്‍ പാസായത്. 

നിയമം നടപ്പാക്കിയാല്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സ്വകാര്യ കുത്തകകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ലേലത്തിലൂടെ റൂട്ടുകള്‍ നിശ്ചയിക്കുന്നതിനാല്‍ ലാഭകരമായത് സ്വകാര്യ കമ്പനികള്‍ കൈയടക്കുകയും ഡ്രൈവിങ് സ്‌കൂളുകളും മറ്റും ആരംഭിക്കുന്നതിന് സാമ്പത്തീകം കുറഞ്ഞവര്‍ക്ക് കഴിയാതെ പോവുകയും ചെയ്യും. ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പുകപരിശോധന തുടങ്ങിയ മേഖലകളെല്ലാം സ്വകാര്യ ഏജന്‍സികള്‍ സ്വന്തമാക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

ഇത്തരം കാര്യങ്ങള്‍ സ്വകാര്യമേഖലകള്‍ക്ക് വിട്ടുകൊടുക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. എന്നാല്‍ സ്വകാര്യ മേഖല ഈ മേഖല കൈകാര്യം ചെയ്താല്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റോഡുഗതാഗത  മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. 

വിവിധ ഗതാഗത ചട്ട ലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും വര്‍ധിപ്പിക്കാനും ബില്ലില്‍ തീരുമാനമുണ്ട പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്ക് മൂന്നു വര്‍ഷം തടവ്. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ പിഴ തുടങ്ങിയ കര്‍ശന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 

RELATED STORIES

Top