logo
add image
ചര്‍ച്ച് ഓഫ് ഗോഡ് സെന്‍ട്രല്‍ വെസ്റ്റ് റീജിയന്‍ യുവജനക്യാമ്പ് ഒക്‌ടോബറില്‍

ചര്‍ച്ച് ഓഫ് ഗോഡ് സെന്‍ട്രല്‍ വെസ്റ്റ് റീജിയന്‍ യുവജനക്യാമ്പ് ഒക്‌ടോബറില്‍

 ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ വെസ്റ്റ് റീജിയന്‍ യൂത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന റീജിയനല്‍ യൂവജനക്യാമ്പ് 2019 ഒക്‌ടോബര്‍ 25 മുതല്‍ 28 വരെ ബദലാപൂര്‍ ക്യാമ്പസില്‍ നടക്കും. പാസ്റ്റര്‍മാരായ ബെനിസണ്‍ മത്തായി, സിബി തോമസ് എന്നിവരും ബ്രദര്‍ ഫിലിപ്പ് ചെറിയാന്‍, ബ്രദര്‍ സിബി മാത്യു എന്നിവരും ദൈവവചനം ശുശ്രൂഷിക്കും. മുംബൈയില്‍ നിന്നുള്ള സെല്‍വം ആന്‍ഡ് ബാന്‍ഡ് ആണ് ഗാനങ്ങള്‍ ആലപിക്കുന്നത്. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റര്‍ ബെന്‍ജി മാത്യു ഡയറക്ടറായും ബ്രദര്‍ പ്രെയ്‌സ് മത്തായി സെക്രട്ടറിയായും ബ്രദര്‍ റോണി ജോണ്‍ ജോയിന്റ് സെക്രട്ടറിയായും ബ്രദര്‍ ആന്റോ ജോസ് ട്രഷറാറായും ഉള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. 

RELATED STORIES

Top