logo
add image
 ഐ പി സി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെട്ടു

ഐ പി സി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെട്ടു

കുമ്പനാട്. ഐ പി സി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡിന്റെ 2019 -22 കാലയളവിലേക്കുള്ള ഉദ്ഘാടനവും വാഹനത്തിന്റെ സമര്‍പ്പണവും ജൂലൈ 30 ന് കുമ്പനാട് ഹെബ്രോന്‍ ചാപ്പലില്‍ നടത്തപ്പെട്ടു. സമ്മേളനത്തില്‍ പാസ്റ്റര്‍ രാജു പൂവക്കാലാ അധ്യക്ഷത വഹിച്ചു. ക്രിസ്തീയതയുടെ മുഖമുദ്രയായ സുവിശേഷം അറിയിക്കുക എന്ന പ്രതിജ്ഞയോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. 

 ഇവാഞ്ചലിസം ബോര്‍ഡിന്റേതായി പുറത്തിറക്കിയ ലഘുലേഖകളായ മഹാബലിയായവനെ തിരിച്ചറിയുക, സ്വതന്ത്രം, ഈ ഭൂമിയില്‍ത്തന്നെ വീണ്ടും ജനിക്കാം എന്നീ ലഘുലേഖകളുടെ പ്രകാശനം പാസ്റ്റര്‍മാരായ സിനോജ് ജോര്‍ജ്ജ്, പാസ്റ്റര്‍ സാബു ആര്യപ്പിള്ളില്‍, ലൈജു ജോര്‍ജ്ജ് കുന്നത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഐ പി സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായ ജി കുഞ്ഞച്ചന്‍, കൗണ്‍സിലംഗമായ പി വി കുട്ടപ്പന്‍, ട്രഷറാര്‍ പി എം ഫിലിപ്പ് എന്നിവര്‍ പ്രകാശനം ചെയ്തു. 


ഐ പി സി ജനറല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫ്, കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സി സി ഏബ്രഹാം, പാസ്റ്റര്‍ ജോണ്‍ എസ് മരത്തിനാല്‍ തുടങ്ങിയവര്‍ ദൈവവചനം ശുശ്രൂഷിച്ചു. ഇവാഞ്ചലിസം ബോര്‍ഡിന് ലഭിച്ച വാഹനത്തിന്റെ സമര്‍പ്പണം ഐ പി സി കേരളാസ്‌റ്റേറ്റ് ആക്ടിങ് സെക്രട്ടറി പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ നിര്‍വഹിച്ചു. കേരളാ സ്റ്റേറ്റിന്റെ ഭാരവാഹികളായ പാസ്റ്റര്‍ സിനോജ് ജോര്‍ജ്ജ് (ചെയര്‍മാന്‍), പാസ്റ്റര്‍ സാബു ആര്യപ്പള്ളില്‍ ( വൈസ് ചെയര്‍മാന്‍), എല്‍ കെ റോയി(സെക്രട്ടറി),ഗ്ലാഡ്‌സണ്‍ ജേക്കബ് (ട്രഷറാര്‍) ജനറല്‍ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ സുധി ഏബ്രഹാം തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 

RELATED STORIES

Top