logo
add image
കശ്മീര്‍ താഴ്‌വരയില്‍ 28000 അര്‍ധസൈനീകരെ വിന്യസിച്ച് കേന്ദ്രം

കശ്മീര്‍ താഴ്‌വരയില്‍ 28000 അര്‍ധസൈനീകരെ വിന്യസിച്ച് കേന്ദ്രം

ശ്രീനഗര്‍. കശ്മീര്‍ താഴ്‌വരയില്‍ വ്യാഴാഴ്ച രാത്രി 28000 അര്‍ധസൈനീകരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍. ശ്രീനഗറിലെ പ്രശ്‌നബാധിതമായ മേഖലകളിലും താഴ്‌വരയിലെ മറ്റു സ്ഥലങ്ങളിലുമാണ് സൈനീകരെ വിന്യസിച്ചത്. സി പി ആര്‍ എഫില്‍പ്പെട്ട സൈനീകരാണ് സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരിലധികവും. ചില ആരാധനയങ്ങള്‍ക്ക് ഇതുവരെ നല്‍കിവന്നിരിക്കുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ വേനലവധി നേരത്തെ ആരംഭിച്ചിട്ടുണ്ട്. 

കേന്ദ്രത്തിന്റെ നടപടി ക്രമാസമാധാന നില തകരുന്നതിനുള്ള സാധ്യത വിളിച്ചറിയിക്കുന്നതിനാല്‍ അത്യാവശ്യ സാധനങ്ങള്‍ ശേഖരിക്കാനുള്ള തിരക്കിലാണ് നാട്ടുകാര്‍. 
 

RELATED STORIES

Top