logo
add image
കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനൊപ്പം സഹയാത്രികയെയും പ്രതിചേര്‍ത്തു

കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനൊപ്പം സഹയാത്രികയെയും പ്രതിചേര്‍ത്തു

ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെയും പ്രതിചേര്‍ത്തു. ജാമ്യം കിട്ടാവുന്ന വകുപ്പാണ് വഫയുടെ പേരിലുള്ളത്. വഫ നല്‍കിയ മൊഴിയാണ് ശ്രീറാമിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതും അമിതവേഗവും ആണ് അപകടത്തിന് കാരണമെന്ന് വഫ മൊഴി നല്‍കിയിട്ടുണ്ട്. 

ഇന്നലെ പുലര്‍ച്ചെയാണ് ശ്രീറാം ഓടിച്ചിരുന്ന വാഹനമിടിച്ച് സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫായ കെ എം ബഷീര്‍ മരിച്ചത്. പുലര്‍ച്ചെ ഔദ്യോഗിക ആവശ്യത്തിനായി പോയി മടങ്ങുകയായിരുന്ന ബഷീര്‍ താന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒതുക്കി നിര്‍ത്തിയശേഷം ഫോണില്‍  സംസാരിക്കുന്നതിനിടെയായിരുന്നു കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. 

RELATED STORIES

Top