logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
കശ്മീര്‍ യാത്ര ഒഴിവാക്കാന്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടനും ഓസ്‌ട്രേലിയയും ജര്‍മ്മനിയും

കശ്മീര്‍ യാത്ര ഒഴിവാക്കാന്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടനും ഓസ്‌ട്രേലിയയും ജര്‍മ്മനിയും

ലണ്ടന്‍. ജമ്മു കാശ്മീറിലേക്കുള്ള യാത്രകളില്‍ നിന്ന് സഞ്ചാരികളെ പിന്തിരിപ്പിച്ച് ജര്‍മ്മനി, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ രംഗത്ത്. നിലവില്‍ കാശ്മീരിലുള്ളവര്‍ എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്ന് ജര്‍മ്മന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കേന്ദ്രം കാശ്മീരില്‍ സുരക്ഷാസേനയെ ശക്തിപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി.

ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലൂടെയുള്ള യാത്ര കഴിവതും ഒഴിവാക്കാന്‍ ബ്രിട്ടന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ജാഗ്രത പാലിക്കണമെന്ന് ഓസ്‌ട്രേലിയയും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Top