logo
add image
ശ്രീനഗറില്‍ നിരോധനാജ്ഞ, പൊതുജനസഞ്ചാരത്തിന് വിലക്ക്

ശ്രീനഗറില്‍ നിരോധനാജ്ഞ, പൊതുജനസഞ്ചാരത്തിന് വിലക്ക്

കാശ്മീര്‍. കാശ്മീരില്‍ അടിയന്തിരാവസ്ഥയ്ക്കു സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. ശ്രീനഗറില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തുകയും സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിമുതലാണ് നിരോധനാജ്ഞ നിലവില്‍ വന്നിരിക്കുന്നത്. 

ഏതെങ്കിലും പ്രത്യേക യോഗങ്ങളോ റാലികളോ നടത്തുന്നതിന് നിരോധനമുണ്ട്. ഇന്നലെ വൈകീട്ടോടെ തന്നെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും കേബിള്‍ ടി വി സര്‍വീസുകളും വിച്ഛേദിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയൂം വീട്ടുതടങ്കലിലാണെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. 

RELATED STORIES

Top