logo
add image
എ ഡി ജി പി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി

എ ഡി ജി പി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി

കൊച്ചി. എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. കുറുന്തോട്ടത്തില്‍ പരേതരായ വര്‍ഗീസ് ചെറിയാന്‍ - മേരി ചാക്കോ ദമ്പതികളുടെ മകളാണ് അനിത. ഇന്ത്യയിലും വിദേശത്തുമായി പഠനം പൂര്‍ത്തീകരിച്ച ശേഷം കുടുംബത്തിന്റെ ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്തി വരികയായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയില്‍ ഉന്നത വിജയം കൈവരിച്ചിരുന്ന അനിത തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിന് മുന്‍കൈയെടുത്തിരുന്നു. ദീര്‍ഘ നാളുകളായി ചികില്‍സയില്‍ കഴിയുകയായിരുന്നു അനിത. 
മക്കള്‍: മേഘ, കാവ്യ, മരുമക്കള്‍: ഗൗതം, ക്രിസ്റ്റഫര്‍.സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. 

RELATED STORIES

Top