logo
add image
മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു

മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു

ന്യൂഡല്‍ഹി. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (67) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വച്ച് രാത്രി 11ഓടെ മരണം സംഭവിക്കുകയായിരുന്നു. ബി ജെ പി സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു സുഷമ. ഡല്‍ഹി മുഖ്യമന്ത്രിയായും ആരോഗ്യ, വാര്‍ത്താവിനിമയ മന്ത്രാലയങ്ങളുടെ ചുമതലയിലും സുഷമ സ്വരാജ് ഉണ്ടായിരുന്നു. 

കഴിഞ്ഞ മോദി സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു. സുഷമ സ്വരാജ് വിദേശകാര്യ മ്ന്ത്രിയായിരുന്ന സമയത്ത് വിദേശ ഇന്ത്യക്കാരുടെ ക്ഷേമത്തിനു വേണ്ടി നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമായിരുന്നു. നിലവില്‍  ബി ജെ പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 


 ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തവണ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെക്കാലം ചികില്‍സയിലായിരുന്ന സുഷമ സ്വരാജ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക വിധേയയായിരുന്നു. സുപ്രീംകോടതിയില്‍ അഭിഭാഷകനായ സ്വരാജ് കൗശല്‍ ആണ് ഭര്‍ത്താവ്. ഏകമകള്‍ : ബാന്‍സുരി സ്വരാജ്

RELATED STORIES

Top