logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്; ബാലാവകാശകമ്മീഷന്‍ 

ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്; ബാലാവകാശകമ്മീഷന്‍ 

പ്രകൃതിദുരന്തത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ബാലാവകാശകമ്മീഷന്‍. കോഴിക്കോട് മണക്കാട് യു പി എസിലെ ക്യാമ്പില്‍ കഴിയുന്ന  നാലാംക്ലാസുകാരിയായ പെണ്‍കുട്ടിയുടെ ചിത്രം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം നടപടികള്‍ ബാലനീതി നിയമത്തിന്റെ 74#ാ#ം വകൂപ്പിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. 
   ഇത്തരം ദൂരന്തത്തില്‍ എല്ലാം നഷ്ടപ്പെടുന്നവര്‍ സംസ്ഥാനത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്നവരാണെന്നും അത് ഒരുക്കേണ്ടത് അതതു ജില്ലകളിലെ ശിശുക്ഷേമ സമിതികളാണെന്നും കമ്മീഷന്‍ അംഗമായ ശ്രീല മേനോന്‍ പറഞ്ഞു. ഇത്തരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ വിവരങ്ങള്‍ പോലീസിനോ ശിശുക്ഷേമ സമിതിയ്‌ക്കോ കൈമാറുകയാണ് വേണ്ടതെന്നും അല്ലാതെ സ്വന്തം ഭവനത്തില്‍ താമസിപ്പിക്കുന്നതും കൈമാറുന്നതും കൂറ്റകൃത്യമാണെന്നും ശ്രീല മേനോന്‍ വ്യക്തമാക്കി. 
   മണക്കാട് സ്‌കൂളിലേക്ക് അച്ഛനൊപ്പമാണ് കുട്ടിയും എത്തിയത്. എന്നാല്‍ പിതാവ് ക്യാമ്പില്‍ വെച്ച് മരണപ്പെടുകയായിരുന്നു. വാര്‍ത്ത പുറംലോകം അറിഞ്ഞപ്പോള്‍ കുട്ടിയെ ദത്തെടുക്കാന്‍ തയാറായി ദമ്പതികളെത്തി. ഇവരുടെ ചിത്രങ്ങളാണ് വന്‍തോതില്‍  പ്രചരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.  
 

RELATED STORIES

Top