logo
add image
മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജയ്റ്റ്‌ലി ഗുരുതരാവസ്ഥയില്‍ 

മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജയ്റ്റ്‌ലി ഗുരുതരാവസ്ഥയില്‍ 

ന്യൂഡല്‍ഹി.മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി അതീവഗുരുതരാവസ്ഥയില്‍ തുടരുന്നു. ശ്വസനപ്രശ്‌നങ്ങളെ തുടര്‍ന്ന ഈ മാസം 9നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. പൂര്‍ണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസനപ്രക്രിയ നടക്കുന്നത്. അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനായി നിരവധി നേതാക്കളും പ്രമുഖരും ആശുപത്രിയിലേക്ക് എത്തുകയാണ്. അതിനിടെ അരുണ്‍ ജയ്റ്റ്‌ലി ചികില്‍സയില്‍ കഴിയുന്ന എയിംസ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായത് പരിഭ്രാന്തി പരത്തി. എന്നാല്‍ അരുണ്‍ ജയ്റ്റ്‌ലി ചികില്‍സയില്‍ കഴിയുന്ന കെട്ടിടത്തിലല്ല തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. 
 

RELATED STORIES

Top