logo
add image
കവളപ്പാറ ഉരുള്‍പൊട്ടല്‍. തെരച്ചിലിന് ജിപിആര്‍ സംവിധാനവുമായി ദൗത്യസംഘം

കവളപ്പാറ ഉരുള്‍പൊട്ടല്‍. തെരച്ചിലിന് ജിപിആര്‍ സംവിധാനവുമായി ദൗത്യസംഘം

കവളപ്പാറ. ആര്‍ത്തലച്ചു വന്ന പേമാരിയില്‍ മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്തുന്നതിനായി ജി പി ആര്‍ സംവിധാനവുമായി ദൗത്യസംഘം ഇന്നെത്തും, ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 59 പേരാണ് ദുരന്തത്തില്‍പെട്ടത്. 

മണ്ണിനടിയില്‍ പെട്ടുപോയ 59 പേരില്‍ 40 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് സൈനീകനായ വിഷ്ണു (28), കാര്‍ത്തിക് (17) എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. 

തിരച്ചിലിന് സഹായകമാകുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ സംവിധാനവുമായാണ് ഹൈദരാബാദിലെ നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ദസംഘം എത്തുന്നത്. രണ്ടു സെറ്റ് ജിപിആര്‍ ആണ് ഇവരുടെ കൈവശമുള്ളത്. ഇതുപയോഗിച്ച് 20 മീറ്റര്‍ താഴ്ചയില്‍ നിന്നുവരെ സിഗ്നലുകള്‍ കണ്ടെത്താനാകും. കണ്‍ട്രോള്‍ യൂണിറ്റും സ്‌കാനിങ് ആന്റിനയുമടക്കമുള്ള ജി പി എസ് റഡാറിന് 130 കിലോഗ്രാം ഭാരമുണ്ട്. 

RELATED STORIES

Top