logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ഇവാഞ്ചലിസം ബോര്‍ഡ് ഏകദിന സെമിനാര്‍

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ഇവാഞ്ചലിസം ബോര്‍ഡ് ഏകദിന സെമിനാര്‍

 പെരുമ്പാവൂര്‍. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ഇവാഞ്ചലിസം ബോര്‍ഡ് ഒരുക്കുന്ന ഏകദിനസെമിനാര്‍ നടത്തപ്പെടുന്നു. സെമിനാറില്‍ വ്യക്തിപരമായ സുവിശേഷീകരണം എന്ന വിഷയത്തെ സംബന്ധിച്ച് ശാരോന്‍ ചര്‍ച്ച് ജനറല്‍ പ്രസിഡന്റ് റവ. ജോണ്‍ തോമസ്, റവ. ടൈറ്റസ് മാത്യു (ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍) എന്നിവര്‍ ക്ലാസുകളെടുക്കും. 

2019 ഓഗസ്റ്റ് 26ന് തിങ്കളാഴ്ച പെരുമ്പാവൂര്‍, എറണാകുളം റീജിയന്‍ & സെന്ററിന്റെ സെമിനാര്‍ പെരുമ്പാവൂര്‍ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലും 2019 ആഗസ്റ്റ് 28 ന് ബുധനാഴ്ച ഹൈറേഞ്ച് സെന്ററിന്റെ സെമിനാര്‍ കുമളി ആറാം മൈല്‍ ശാരോന്‍ ചര്‍ച്ചിലും നടക്കും. 

തൃശ്ശുര്‍, പാലക്കാട് റീജിയന്‍& സെന്ററിന്റെ സെമിനാര്‍ 2019 ഓഗസ്റ്റ് 30ന് വെള്ളിയാഴ്ച തൃശ്ശുര്‍ മണ്ണുത്തി ശാരോന്‍ ചര്‍ച്ചിലും കോട്ടയം, മല്ലപ്പള്ളി, റാന്നി സെന്ററിന്റെ സെമിനാര്‍ 2019 ഓഗസ്റ്റ് 31ന് ശനിയാഴ്ച  മല്ലപ്പള്ളി മൂശാരികവല ശാരോന്‍ ചര്‍ച്ചിലും നടക്കും. 

പാസ്റ്റര്‍മാരായ പി എം ജോണ്‍, ഫിന്നി ജേക്കബ്, ഏബ്രഹാം ജോസഫ്, ജോണ്‍സണ്‍ കെ സാമുവേല്‍, പി വി ജേക്കബ്, കെ ജെ ഫിലിപ്പ് എന്നിവര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍മാര്‍ക്കും വ്യക്തിപരമായി സുവിശേഷീകരണത്തിന് താത്പര്യമുള്ള സഹോദരീ സഹോദരന്മാര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. 

RELATED STORIES

Top