logo
add image
ഐ പി സി വേങ്ങൂര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഓണവാരക്യാമ്പ്

ഐ പി സി വേങ്ങൂര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഓണവാരക്യാമ്പ്

വേങ്ങൂര്‍.  ഐ പി സി യുവജനസംഘടനയായ പി വൈ പി എയും സണ്ടേസ്‌കൂള്‍ അസോസിയേഷനും സോദരി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണവാരക്യാമ്പ് 2019 സെപ്തംബര്‍ 9,10 തീയതികളില്‍ പൂയപ്പള്ളി ഐ പി സി ബഥേല്‍ വര്‍ഷിപ്പ് സെന്ററില്‍ നടക്കും. ജ്വാലകള്‍ (എബ്രാ 1:7) എന്നതാണ് ചിന്താവിഷയം. ഐ പി സി കേരളാസ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ ജെയിംസ് ജോര്‍ജ്ജ് വേങ്ങൂര്‍ ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത്. 

പാസ്റ്റര്‍മാരായ പ്രിന്‍സ് റാന്നി, ജിഫി യോഹന്നാന്‍, ഷിബിന്‍ ജി ശാമുവേല്‍, ലൈജു ജോര്‍ജ് കുന്നത്ത്, റവ. ഡോ. രാജീവ് എം തോമസ്, സിസ്റ്റര്‍ ബിന്‍സി ജിഫി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വിജ്ഞാനപ്രദമായ ക്ലാസുകളും വ്യക്തിപരമായ കൗണ്‍സിലിംഗും ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. കൂടാതെ ചോദ്യോത്തരവേദി, ഗ്രൂപ്പ് ചര്‍ച്ചകള്‍, കലാപ്രദര്‍ശനമേള, കിഡ്‌സ് ക്യാമ്പ് എന്നിവയും ഉണ്ടായിരിക്കും. ബ്രദര്‍ പ്രിനുവിന്റെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിക്കും. 
 

RELATED STORIES

Top