logo
add image
സി ഇ എമ്മിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 25 ഞായറാഴ്ച യുവാക്കള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന

സി ഇ എമ്മിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 25 ഞായറാഴ്ച യുവാക്കള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന

തിരുവല്ല. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ യുത്ത് വിങ് സി ഇ എമ്മിന്റെ നേതൃത്വത്തില്‍ 2019 ഓഗസ്റ്റ് 25ന് യൂത്ത് സണ്‍ഡേ ആയി വേര്‍തിരിച്ചിരിക്കുന്നു. അന്ന് ആരാധയില്‍ യുവതലമുറയ്ക്കായും സി ഇ എം പ്രവര്‍ത്തനങ്ങള്‍ക്കായും പ്രത്യേക പ്രാര്‍ത്ഥനയുണ്ടായിരിക്കും. സി ഇ എം കേന്ദ്രതല പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്‌തോത്രകാഴ്ച എടുക്കുന്നുണ്ട്. 

വര്‍ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന്, പുകവലി, സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തുടങ്ങിയ സാമൂഹ്യ തിന്മകളില്‍ നിന്ന് രക്ഷപെടുന്നതിനും അപകടമരണങ്ങളും പീഡനങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ യുവാക്കള്‍ അതില്‍ നിന്ന് വിടുതല്‍ പ്രാപിക്കാന്‍ ഭാരതത്തിലെ യുവജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. 

യുവജനങ്ങള്‍ സഭയ്ക്കും ദൈവത്തിനും പ്രയോജനമുള്ളവരായി മാറുവാനും സാത്താന്യ ആരാധനയിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും നമ്മുടെ യുവജനങ്ങള്‍ അകപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷത്തെ സി ഇ എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹീതമായി നടക്കുന്നതിനും  പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തീകം ലഭ്യമാകുന്നതിനും പ്രാര്‍ത്ഥിക്കുന്നു. ശാരോന്റെ നേതൃത്വത്തിനായും  ദൈവദാസന്മാര്‍ക്കായും  സഭകള്‍ക്കും വിശ്വാസികള്‍ക്കുമായും ജനറല്‍ കണ്‍വന്‍ഷനായും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായും പ്രാര്‍ത്ഥിക്കുന്നു. 
 

RELATED STORIES

Top