logo
add image
പി വൈ പി എ കോട്ടയം സൗത്ത് സെന്റര്‍ ഏകദിന ക്യാമ്പ് സെപ്തംബര്‍ 9ന്

പി വൈ പി എ കോട്ടയം സൗത്ത് സെന്റര്‍ ഏകദിന ക്യാമ്പ് സെപ്തംബര്‍ 9ന്

കോട്ടയം. പി വൈ പി എയുടെ കോട്ടയം  സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് തെലീമ 2019 സെപ്തംബര്‍ 9 ന് തിങ്കളാഴ്ച  മാങ്ങാനത്ത് നടക്കും. മാങ്ങാനം ഐ പി സി തിയോളജിക്കല്‍ സെമിനാരിയില്‍ രാവിലെ 8:00 മുതല്‍ രാത്രി 8:30 വരെ നടക്കുന്ന ക്യാമ്പ് പാസ്റ്റര്‍ ജോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. അയച്ചവന്റെ ഇഷ്ടം ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. 

പാസ്റ്റര്‍ തോമസ് ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. പാസ്റ്റര്‍മാരായ ഫിലിപ്പ് ചെറിയാന്‍, വി പി ഫിലിപ്പ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സുവിശേഷകനായ ജോസ് മേമനയുടെ നേതൃത്വത്തില്‍ ബോവനേര്‍ഗെസ് ടീം ഗാനങ്ങളാലപിക്കും. ക്യാമ്പിന്റെ ജനറല്‍ കണ്‍വീനറായി പാസ്റ്റര്‍ വിന്‍സി ജി ഫിലിപ്പ്, ജോയിന്റ് കണ്‍വീനറായി ബ്രദര്‍ സഞ്ജു ഏബ്രഹാം, ഫിനാന്‍സ് കണ്‍വീനറായി പാസ്റ്റര്‍ തോമസ് ചെറിയാന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നു. 

കൂടാതെ പാസ്റ്റര്‍മാരായ കെ യു ജോണ്‍ ( സെന്റര്‍ വൈസ് പ്രസിഡന്റ്), സുധീര്‍ വര്‍ഗീസ് (സെക്രട്ടറി), പി വൈ പി എ പ്രസിഡന്റ് പാസ്റ്റര്‍ ജിബു മാത്യു, പി വൈ പി എ സെക്രട്ടറി ബ്രദര്‍ വത്സണ്‍ ഏബ്രഹാം എന്നിവര്‍ ക്യാമ്പിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

RELATED STORIES

Top