logo
add image
ഉത്തരേന്ത്യയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; മരണസംഖ്യ 80 ആയി

ഉത്തരേന്ത്യയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; മരണസംഖ്യ 80 ആയി

ന്യൂഡല്‍ഹി. ഉത്തരേന്ത്യയിലുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 80 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 48 പേരാണ് മരിച്ചത്. ഹിമാചല്‍ പ്രദേശില്‍ 28 പേര്‍ മരിച്ചു.ഡല്‍ഹിയില്‍ യമുനാനദി കരകവിഞ്ഞ് ഒഴുകുകയാണ്. അതിനാല്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുയാണ്. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമാണ് പ്രളയം ഏറ്റവും നാശനഷ്ടമുണ്ടാക്കിയത്. 

22 പേരെ കാണാതായിട്ടുണ്ട്. മണ്ണിടിച്ചിലില്‍ അകപ്പെട്ടും മരം വീണുമാണ് ഏറ്റവുമധികം മരണം സംഭവിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അടിയന്തിര യോഗം വിളിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. 25000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് .
 

RELATED STORIES

Top