logo
add image
എലിപ്പനിയെ പ്രതിരോധിക്കാന്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിയ്ക്കണം; ആരോഗ്യമന്ത്രി

എലിപ്പനിയെ പ്രതിരോധിക്കാന്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിയ്ക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം. പ്രളയജലസമ്പര്‍ക്കമുള്ള എല്ലാവരും എലിപ്പനിയെ പ്രതിരോധിക്കാന്‍ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. പ്രളയ സമയത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളിലൊന്നാണ് എലിപ്പനി. ഡോക്‌സി ഡേ ക്യാമ്പയിനിന്റെ സംസ്ഥാനതല പ്രചാരണപരിപാടിയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കഴിഞ്ഞവര്‍ഷം എലിപ്പനിയ്ക്ക് വിതരണം ചെയ്ത ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കാന്‍ ആളുകള്‍ വിമുഖത കാണിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആളുകള്‍ ഡോക്‌സിസൈക്ലിന്‍ ചോദിച്ച് വാങ്ങി കഴിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധി ഉണ്ടാകാതിരിക്കാന്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. 

കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നതിനാല്‍ ജലജന്യ രോഗങ്ങളും ജന്തുജന്യരോഗങ്ങളും പിടിപെടുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ഉപയോഗിക്കുകയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേനണം. എലിപ്പനിയുടെ ലക്ഷണങ്ങളായ പേശിവേദന, പനി, തലവേദന, വയറുവേദന, ഛര്‍ദ്ദി, കണ്ണുകള്‍ക്ക് ചുവപ്പുനിറം, എന്നിവ ഉണ്ടായാല്‍ ഉടന്‍ തന്നെ ശരിയായ ചികില്‍സ തേടുന്നത് രോഗം വഷളാക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. 
 

RELATED STORIES

Top