logo
add image
ഐ എന്‍ എക്‌സ് മീഡിയ കേസില്‍ പി ചിദംബരം അറസ്റ്റില്‍

ഐ എന്‍ എക്‌സ് മീഡിയ കേസില്‍ പി ചിദംബരം അറസ്റ്റില്‍

ന്യൂഡല്‍ഹി. ഐ എന്‍ എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തെ സി ബി ഐ വീട്ടിലെത്തി അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രി 9:45ഓടെയാണ് അറസ്റ്റ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍ തടിച്ചു കൂടി പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ജോര്‍ബാഗിലെ വീടിന്റെ ഗേറ്റ് പൂട്ടിയെങ്കിലും മതില്‍ ചാടിക്കടന്ന് സി ബി ഐ അകത്തു പ്രവേശിക്കുകയായിരുന്നു. 

കേസിനെക്കുറിച്ച് എ ഐ സി സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി അറിയിച്ച ശേഷം വീട്ടിലെത്തിയ തിനു പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്നു രാവിലെ പി ചിദംബരത്തെ കോടതിയില്‍ ഹാജരാക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിനെ പ്രതിരോധിക്കാന്‍ പ്രസ്താവനകള്‍ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. അറസ്റ്റ് ഒഴിവാക്കാന്‍ ഹര്‍ജി നല്‍കിയെങ്കിലും പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്കു മാറ്റിയതും തിരിച്ചടിയായി. 


 

RELATED STORIES

Top