logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് നോര്‍ത്ത് ഇന്ത്യന്‍ പാസ്റ്റേഴ്‌സ് കോണ്‍ഫറന്‍സിന് ഡല്‍ഹിയില്‍ തുടക്കമായി

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് നോര്‍ത്ത് ഇന്ത്യന്‍ പാസ്റ്റേഴ്‌സ് കോണ്‍ഫറന്‍സിന് ഡല്‍ഹിയില്‍ തുടക്കമായി

ന്യൂഡല്‍ഹി. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് നോര്‍ത്ത് ഇന്ത്യയിലെ ശുശ്രൂഷകന്മാര്‍ക്കായി ക്രമീകരിച്ച കോണ്‍ഫറന്‍സിന് ന്യൂഡല്‍ഹി ഛത്തര്‍പൂര്‍ ചന്ദന്‍ഹോലയിലെ മിഷന്‍ ഹോസ്പിറ്റല്‍ റോഡിലുള്ള ഓള്‍ ഇന്ത്യാ പ്രെയര്‍ ഫെല്ലോഷിപ്പില്‍ ആരംഭിച്ചു. ശാരോന്‍ ഫെല്ലോഷിപ്പ് ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ശാരോന്‍ സഭാ ആക്ടിങ് പ്രസിഡന്റ് പാസ്റ്റര്‍ പി എം ജോണ്‍ അധ്യക്ഷനായിരുന്നു.

മാനേജിങ് കൗണ്‍സില്‍ സെക്രട്ടറിയായ പാസ്റ്റര്‍ എബ്രഹാം ജോസഫ്, മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോണ്‍സണ്‍ കെ സാമുവേല്‍, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് കെ, സി ഇ എം ജനറല്‍ സെക്രട്ടറിയായ പാസ്റ്റര്‍ ജോമോന്‍ ജോസഫ്, ഇവാഞ്ചലിസം ബോര്‍ഡ് ചെയര്‍മാന്‍ പാസ്റ്റര്‍ ബിജു ജോസഫ്, പാസ്റ്റര്‍ ഏബ്രഹാം മന്ദമരുതി, പാസ്റ്റര്‍മാരായ ജയിന്‍ ജോസഫ്, ടൈറ്റസ് മാത്യു, മൂഡി, ക്ലീറ്റസ് എന്നിവരും വിവിധ സെഷനുകളില്‍ ദൈവവചനം ശുശ്രൂഷിക്കും. 

23 വെള്ളിയാഴ്ച വരെയാണ് കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ദൈവദാസന്മാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 
 

RELATED STORIES

Top