logo
add image
 ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നു, കത്തുന്നത് ഭൂമിയുടെ ശ്വാസകോശം

ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നു, കത്തുന്നത് ഭൂമിയുടെ ശ്വാസകോശം

ബ്രസീല്‍. ആമസോണിലെ ഏറ്റവും വിസ്തൃതമായ മഴക്കാടുകള്‍ കത്തിയമരുന്നു. ഭൂമിയിലെ ജീവജാലങ്ങള്‍ക്കു വേണ്ടതിന്റെ ഇരുപതു ശതമാനവും ഓക്‌സിജന്‍ ലഭിക്കുന്നത് ഈ മഴക്കാടുകളില്‍ നിന്നാണ് എന്നത് ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കാട് കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങള്‍ ബ്രസീലിന്റെ ബഹിരാകാശ ഗവേഷണകേന്ദ്രമായ ദി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസേര്‍ച്ച് പുറത്തു വിട്ടിട്ടുണ്ട്. 

ഇത്തവണത്തെ അഗ്നിബാധ അതിഭീകരമാണെന്നും കഴിഞ്ഞവര്‍ഷത്തേക്കാള്‍ 80 ശതമാനം വനം നശിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാട്ടുതീ മൂലം സാവോപോളോ നഗരമടക്കമുള്ള ഇടങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നും പതിനായിരക്കണക്കിന് ജന്തുജാലങ്ങള്‍ കാട്ടുതീയില്‍ ചത്തൊടുങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെയ്യുന്ന മഴയ്ക്കുപോലും കറുപ്പുനിറമാണ്. 

ഭൂമിയിലെ ഏറ്റവും ജൈവസമൃദ്ധമായ മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. 55 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കാടുകളില്‍ അറുപതു ശതമാനവും ഉള്‍പ്പെട്ടു നില്‍ക്കുന്നത് ബ്രസീലിലാണ്. കാടുകള്‍ കത്തുമ്പോള്‍ ഓക്‌സിജനു പകരം കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറന്തള്ളപ്പെടുന്നത് കടുത്ത ആഗോളതാപനത്തിലേക്കായിരിക്കും നയിക്കുക. 
 

RELATED STORIES

Top