logo
add image
ഐ എസ് എല്‍ പുതിയ സീസണ്‍ ഉദ്ഘാടനമത്സരം കൊച്ചിയില്‍ 

ഐ എസ് എല്‍ പുതിയ സീസണ്‍ ഉദ്ഘാടനമത്സരം കൊച്ചിയില്‍ 

ന്യൂഡല്‍ഹി. ഐ എസ് എല്‍ പുതിയ സീസണ്‍ ആദ്യമല്‍സരം ഒക്‌ടോബര്‍ 20ന് കൊച്ചിയില്‍ നടക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരളാബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയെ നേരിടും. ഒക്‌ടോബര്‍ 20ന് വൈകീട്ട് 7:30നാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലും കൊല്‍ക്കത്തയും ബ്ലാസ്റ്റേഴേസും തമ്മിലായിരുന്നു ഉദ്ഘാടനമത്സരം. 

ആകെ 90 മല്‍സരങ്ങളാണ് ഉണ്ടായിരിക്കുക. നവംബര്‍ 10 മുതല്‍ 22 വരെ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ഇടവേള നല്‍കും. അടുത്ത ഫെബ്രുവരി 23ന് നടക്കുന്ന അവസാന മത്സരത്തിലും മാറ്റുരയ്ക്കുന്നത് ബ്ലാസ്റ്റേഴ്‌സ് തന്നെയായിരിക്കും. 
 

RELATED STORIES

Top