logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് നോര്‍ത്തിന്‍ഡ്യന്‍ പാസ്റ്റേഴ്‌സ് കോണ്‍ഫറന്‍സ് സമാപിച്ചു

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് നോര്‍ത്തിന്‍ഡ്യന്‍ പാസ്റ്റേഴ്‌സ് കോണ്‍ഫറന്‍സ് സമാപിച്ചു

ന്യൂഡല്‍ഹി. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് നോര്‍ത്തിന്ത്യയിലെ പാസ്റ്റര്‍മാര്‍ക്കായി ഒരുക്കിയിരുന്ന കോണ്‍ഫറന്‍സിന് സമാപനം. ഛത്തര്‍പൂര്‍ ചന്ദന്‍ഹോലയില്‍ മിഷന്‍ ഹോസ്പിറ്റല്‍ റോഡിലെ ഓള്‍ ഇന്ത്യാ പ്രെയര്‍ ഫെല്ലോഷിപ്പിലായിരുന്നു കോണ്‍ഫറന്‍സ്. ബുധനാഴ്ച ആരംഭിച്ച കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ പാസ്റ്റര്‍ ജോണ്‍ തോമസ് അധ്യക്ഷത വഹിച്ചു. സഭാ ജനറല്‍ പ്രസിഡന്റായ പാസ്റ്റര്‍ ജോണ്‍ തോമസ് മുഖ്യസന്ദേശം നല്‍കി. 

മാനേജിങ് കൗണ്‍സില്‍ സെക്രട്ടറിയായ പാസ്റ്റര്‍ എബ്രഹാം ജോസഫ്, മിനിസ്റ്റേഴ്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോണ്‍സണ്‍ കെ സാമുവേല്‍, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് കെ, സി ഇ എം ജനറല്‍ സെക്രട്ടറിയായ പാസ്റ്റര്‍ ജോമോന്‍ ജോസഫ്, ഇവാഞ്ചലിസം ബോര്‍ഡ് ചെയര്‍മാന്‍ പാസ്റ്റര്‍ ബിജു ജോസഫ്, പാസ്റ്റര്‍ ഏബ്രഹാം മന്ദമരുതി, പാസ്റ്റര്‍മാരായ ജയിന്‍ ജോസഫ്, ടൈറ്റസ് മാത്യു, മൂഡി, ക്ലീറ്റസ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ദൈവവചനം ശുശ്രൂഷിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നായി റീജിയന്റെയും സെന്ററിന്റെയും ശുശ്രൂഷയുള്ള ദൈവദാസന്മാരും പ്രാദേശിക സഭകളിലെ ശുശ്രൂഷകന്മാരും മറ്റു ഭാരവാഹികളും പങ്കെടുത്തു. 
 

RELATED STORIES

Top