logo
add image
മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡല്‍ഹി. മുന്‍ ധനകാര്യ മന്ത്രിയും ബി ജെ പി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി (66) അന്തരിച്ചു. ഉച്ചയ്ക്ക് 12ഓടെയായിരുന്നു അന്ത്യം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 9നാണ് ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോദിയുടെ ആദ്യസര്‍ക്കാര്‍ കാലത്ത് ധനകാര്യവും പ്രതിരോധവും കൈകാര്യം ചെയ്തിരുന്നത് അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു. 

രാജ്യത്ത് നോട്ടു നിരോധനം കൊണ്ടുവന്ന കാലത്ത് അദ്ദേഹമായിരുന്നു ധനമന്ത്രിയായിരുന്നത്. ജമ്മു കാശ്മീരിലെ മുന്‍ ധനമന്ത്രിയായ ഗിര്‍ദാരി  ലാല്‍ ദോഗ്രയുടെ മകളായ സംഗീത ജെയ്റ്റ്‌ലിയാണ് ഭാര്യ. സൊനാലി ജെയ്റ്റ്‌ലി, റോഹന്‍ ജെയ്റ്റ്‌ലി എന്നിവര്‍ മക്കളാണ്. 
 

RELATED STORIES

Top