logo
add image
സമൂഹത്തില്‍ സജീവമായിരുന്നാല്‍ മറവി രോഗം പിടികൂടില്ലെന്ന് പഠനങ്ങള്‍

സമൂഹത്തില്‍ സജീവമായിരുന്നാല്‍ മറവി രോഗം പിടികൂടില്ലെന്ന് പഠനങ്ങള്‍

അമ്പത് അറുപത് വയസിലൊക്കെ സമൂഹത്തിലും സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ സജീവമായ ബന്ധം നിലനിറുത്തിയാല്‍ മറവിരോഗം കീഴടക്കാനുള്ള സാധ്യത കുറയുമെന്ന് പഠനങ്ങള്‍. ഈ പ്രായത്തിലുള്ളവരുടെ സമൂഹത്തിലെ ഇടപെടലുകള്‍ നിരീക്ഷിച്ച് 1985 മുതല്‍ 2013 വരെ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫസറായ ഗില്‍ ലിവിങ്സ്റ്റണാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാഷ കൈകാര്യം ചെയ്യല്‍, ഓര്‍മ്മശക്തി എന്നിവയുടെ കാര്യത്തില്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ മികവുണ്ടാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദിവസേന തങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നവര്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത 12 ശതമാനം വരെ കുറവുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 

RELATED STORIES

Top