logo
add image
സിസ്റ്റര്‍ പെര്‍സിസ് ജോണിന്റെ മാതാവ് നിത്യതയില്‍

സിസ്റ്റര്‍ പെര്‍സിസ് ജോണിന്റെ മാതാവ് നിത്യതയില്‍

ന്യൂഡല്‍ഹി. സുപ്രസിദ്ധ ഗായികയായ സിസ്റ്റര്‍ പെര്‍സിസ് ജോണിന്റെ മാതാവും ഉത്തരേന്ത്യയിലെ അപ്പോസ്‌തോലന്‍ എന്നറിയപ്പെടുന്ന  പരേതനായ പാസ്റ്റര്‍ കെ റ്റി തോമസിന്റെ ഭാര്യയുമായ മേരിക്കുട്ടി തോമസ് (84) ആഗസ്റ്റ് 25 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 ന് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഗ്രീന്‍ പാര്‍ക്കിലെ അമ്മച്ചി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന മാതാവ് വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

ഐ പി സി നോര്‍ത്തേണ്‍ റീജിയന്‍ സ്ഥാപകനായ പാസ്റ്റര്‍ കെ റ്റി തോമസിന്റെ ശുശ്രൂഷകളില്‍ കൈത്താങ്ങായി നിന്നിരുന്ന കര്‍തൃദാസിയുടെ വേര്‍പാട് ഉത്തരേന്ത്യന്‍ വിശ്വാസസമൂഹത്തിന് നികത്താനാവാത്തതാണ്. 

മക്കള്‍: സ്റ്റാന്‍ലി തോമസ്, പരേതനായ ബെഞ്ചമിന്‍ തോമസ്, സൂസന്‍ സാമുവേല്‍, പാസ്റ്റര്‍ സാമുവേല്‍ തോമസ്, പെര്‍സിസ് ജോണ്‍.
മരുമക്കള്‍: മാരി തോമസ്, പാസ്റ്റര്‍ സാമുവേല്‍ ജോണ്‍, അനിത സാമുവേല്‍, എ പി ജോണ്‍. സംസ്‌കാരം പിന്നീട്. 
 

RELATED STORIES

Top