logo
add image
ബഹ്‌റിനില്‍ തടവില്‍ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കും 

ബഹ്‌റിനില്‍ തടവില്‍ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കും 

മനാമ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റിന്‍ സന്ദര്‍ശനത്തിനു പിന്നാലെ 250 ഇന്ത്യാക്കാര്‍ക്ക് ജയില്‍ മോചനത്തിനുള്ള വഴി തുറക്കുന്നു. ബഹ്‌റൈന്‍ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യാക്കാരായ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനമായത്. 

കൂടാതെ സാംസ്‌കാരിക മേഖലയിലെ വിനിമയം, സോളാര്‍ എനര്‍ജി, ബഹിരാകാശ ഗവേഷണം തുടങ്ങി നിരവധി മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ബഹ്‌റിന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മൂന്ന് ദിവസത്തെ സമ്മേളനത്തിനായി യു എ ഇ യിലെത്തിയതിന്റെ ഭാഗമായാണ് അദ്ദേഹം ബഹ്‌റിന്‍ സന്ദര്‍ശിച്ചത്. 
 

RELATED STORIES

Top