logo
add image
കെ റ്റി എം സി സി താലന്തു പരിശോധന ഇന്ന് ഓഗസ്റ്റ് 31 ശനിയാഴ്ച 

കെ റ്റി എം സി സി താലന്തു പരിശോധന ഇന്ന് ഓഗസ്റ്റ് 31 ശനിയാഴ്ച 

കുവൈറ്റ്. കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ( കെ റ്റി എം സി സി) ന്റെ ആഭിമുഖ്യത്തില്‍ താലന്തു പരിശോധന 2019 ആഗസ്റ്റ് 31ന് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് നടക്കും. സംഗീതം, പ്രസംഗം, ഉപന്യാസം, ചെറുകഥ, വാദ്യോപകരണം, ബൈബിള്‍ ക്വിസ് തുടങ്ങിയ നിരവധി പ്രോഗ്രാമുകളില്‍ മല്‍സരം നടക്കുന്നുണ്ട്. എന്‍ ഇ സി കെ അധ്യക്ഷനായ റവ. ഇമ്മാനുവേല്‍ ഗരീബാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 

കുവൈറ്റിലുള്ള 28 സഭകളില്‍ നിന്നുമായ 500ലധികം മത്സരാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്. താലന്തുപരിശോധനയെ തുടര്‍ന്നുള്ള പൊതുസമ്മേളനത്തില്‍ കേരള പി എസ് സി അംഗമായ ഡോ. ജിനു സക്കറിയ ഉമ്മന്‍ മുഖ്യാതിഥിയായിരിക്കും. പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിനായി എന്‍ ഇ സി കെ സെക്രട്ടറി റോയി കെ യോഹന്നാന്‍ ജനറല്‍ സെക്രട്ടറിയായും സജു വി തോമസ് ജോയിന്റ് കണ്‍വീനറായും ജിജി എം തോമസ് പ്രോഗ്രാം കോര്‍ഡിനേറ്ററായൂം പ്രവര്‍ത്തിക്കുന്ന ഒരു കമ്മിറ്റിയും പ്രവര്‍ത്തിച്ചു വരുന്നു. 
 

RELATED STORIES

Top