logo
add image
കേരളത്തിലെ അഞ്ചു ജില്ലകളില്‍ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങള്‍ കൂടുതലെന്ന് പഠനങ്ങള്‍

കേരളത്തിലെ അഞ്ചു ജില്ലകളില്‍ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങള്‍ കൂടുതലെന്ന് പഠനങ്ങള്‍

കോട്ടയം. കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന പൊടിപടലങ്ങള്‍ കൂടുതലെന്ന കണ്ടെത്തലുമായി എം ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് രംഗത്ത്. 

ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 2.5 മൈക്രോണ്‍ വലിപ്പത്തില്‍ താഴെയുള്ള കണികകളുടെ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന പരിധി 10 ആയിരിക്കുമ്പോള്‍ നിലവില്‍ രാജ്യത്ത് ഇത് 40 ആണ്.  എറണാകുളത്തും കോട്ടയത്തും തിരുവനന്തപുരത്തും ഇത് 40നു മുകളിലാണ് നൈട്രജന്റെയും സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെയും തോത്. പുറത്തെ പൊടിപടലങ്ങളെക്കാള്‍ അപകടകാരി മുറികള്‍ക്കുള്ളിലെ പൊടിയായതിനാല്‍  ഇതില്‍ നിന്ന് രക്ഷനേടാനായി മുറികളില്‍ വായുസഞ്ചാരം കൂട്ടുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് പഠനം നടത്തിയ ജോണ്‍ റിച്ചാര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
 
വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിരന്തരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് പൊടിപടലങ്ങളുടെ തോത് വര്‍ധിക്കാന്‍ കാരണം. 
 

RELATED STORIES

Top