logo
add image
സിഇഎം റാന്നി സെന്റര്‍ യുവജനക്യാമ്പും ബൈബിള്‍ ക്ലാസ്സും സെപ്തംബര്‍ 10-12 തീയതികളില്‍

സിഇഎം റാന്നി സെന്റര്‍ യുവജനക്യാമ്പും ബൈബിള്‍ ക്ലാസ്സും സെപ്തംബര്‍ 10-12 തീയതികളില്‍

മന്ദമരുതി. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റിന്റെ റാന്നി സെന്റര്‍ യുവജനക്യാമ്പും ബൈബിള്‍ ക്ലാസ്സും 2019 സെപ്തംബര്‍ 10 ചൊവ്വ മുതല്‍ 12 വ്യാഴം വരെ മന്ദമരുതി ബെഥേല്‍ ഇന്റര്‍ നാഷണല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും. ശാരോന്‍ ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ പി എം ജോണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 
 ക്യാമ്പില്‍ യേശുക്രിസ്തുവിന്റെ വീണ്ടും വരവും സഭയുടെ ഒരുക്കവും എന്ന വിഷയത്തില്‍ പാസ്റ്റര്‍ അനീഷ് കൊല്ലം ബൈബിള്‍ ക്ലാസുകള്‍ നയിക്കും. കുട്ടികള്‍ക്കുള്ള ക്യാമ്പുകള്‍ നയിക്കുന്നത് ട്രാന്‍സ്‌ഫോമേഴ്‌സാണ്. സമയത്തെ വീണ്ടെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. പാസ്റ്റര്‍ ജോണ്‍സണ്‍ ജി ശാമുവേല്‍, പാസ്റ്റര്‍ ഫിന്നി ജോസഫ്, ഡോ. എലിസബേത്ത് സാംസണ്‍,ഡോ. സനു എം വര്‍ഗീസ്, പാസ്റ്റര്‍ വര്‍ഗീസ് ബേബി, പാസ്റ്റര്‍ ഫിന്നി സി യോഹന്നാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 
  ലൈവ് മ്യൂസിക്ക്, ആരാധനാ സമയം, ആരോഗ്യസെമിനാറുകള്‍, കിഡ്‌സ് ക്യാമ്പ്, ബൈബിള്‍ ക്ലാസ്സ്, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, മിഷന്‍ ചലഞ്ച്, ഗെയിമുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. 
 

RELATED STORIES

Top