logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ സ്‌കൂള്‍ ആക്രമിച്ച് അജ്ഞാതര്‍

നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ സ്‌കൂള്‍ ആക്രമിച്ച് അജ്ഞാതര്‍

തിരുവനന്തപുരം. നെയ്യാറ്റിന്‍കരയില്‍ കാഞ്ഞിരംകുളം മൗണ്ട് കാര്‍മ്മല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനു നേരെ ഒരു സംഘം അജ്ഞാതര്‍ ആക്രമണം നടത്തി. അക്രമികള്‍ തീയിട്ടതിനെ തുടര്‍ന്ന് ഒരു ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. നിരവധി ബസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ അക്രമം നടന്നത്. സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന പോലീസ് സിസി ടിവിയുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. 

സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരുള്ള സ്‌കൂളില്‍ ഇത്തരമൊരു ആക്രമണം നടന്നതിനു പിന്നില്‍ അട്ടിമറി സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് പോലീസ് പറയുന്നു. 
 

RELATED STORIES

Top