logo
add image
ദുബായ് ടാക്‌സികളില്‍ ഇനിമുതല്‍ സൗജന്യ വൈഫൈ  

ദുബായ് ടാക്‌സികളില്‍ ഇനിമുതല്‍ സൗജന്യ വൈഫൈ  

ദുബായ്. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ദുബായ് ടാക്‌സികളില്‍ ഇനി മുതല്‍ സൗജന്യ വൈഫൈ സൗകര്യം ഒരുങ്ങുന്നു. യാത്രക്കാര്‍ അവരുടെ കൈയിലെ സ്മാര്‍ട്ട് ഫോണില്‍ യു എ ഇ നെറ്റ് വര്‍ക്ക് വഴി വൈഫൈ കണക്ടു ചെയ്ത ശേഷം www.taxiconnect.ae സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ നല്‍കിയിരിക്കുന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാം. 

ഏതു പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നു മനസ്സിലാക്കുന്നതിനും ഡ്രൈവറുടെ പെരുമാറ്റവും പ്രകടനങ്ങളും വിലയിരുത്താനും സാധിക്കും. മാത്രമല്ല എക്‌സ്‌ചേഞ്ച് നിരക്കിനെക്കുറിച്ചും സൈറ്റിലൂടെ അറിയാനാകും. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. 

RELATED STORIES

Top