logo
add image
വിദേശധനസഹായം; സന്നദ്ധ സംഘടനയുടെ ജീവനക്കാരും മതപരിവര്‍ത്തനത്തിന്റെ പേരില്‍ നിയമനടപടി നേരിട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണം

വിദേശധനസഹായം; സന്നദ്ധ സംഘടനയുടെ ജീവനക്കാരും മതപരിവര്‍ത്തനത്തിന്റെ പേരില്‍ നിയമനടപടി നേരിട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണം

 

ന്യൂഡല്‍ഹി. വിദേശത്തുനിന്ന് സാമ്പത്തീക സഹായം കൈപ്പറ്റുന്ന സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും അവിടെ ജോലിചെയ്യുന്നവരും ഉദ്യോഗസ്ഥരും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പേരില്‍ നിയമനടപടി നേരിട്ടിട്ടില്ലെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്,  ഒരു മതവിശ്വാസത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ കുറ്റവാളിയാക്കപ്പെടുകയോ സാമുദായിക ഐക്യം തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കണം. ഒരുലക്ഷം രൂപയ്ക്കു മുകളില്‍ ലഭിക്കുന്ന തുക സംബന്ധിച്ച് വെളിപ്പെടുത്തണം. 
    മുമ്പ് ഇക്കാര്യങ്ങള്‍ സ്ഥാപനത്തിന്റെ മേധാവിയ്ക്കു മാത്രമായിരുന്നു ബാധകമായിരുന്നത്. ചിലവര്‍ഷങ്ങളായി സര്‍ക്കാര്‍ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള നിയമം കര്‍ക്കശമാക്കിയിരിക്കുകയാണ്. 18000ത്തിലധികം സംഘടനകളുടെ അനുമതിയാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 
 

RELATED STORIES

Top