logo
add image
ഇരുപതുകാരി അബോധാവസ്ഥയില്‍ അബുദാബിയിലെ ആശുപത്രിയില്‍; വഴിമുട്ടി കുടുംബം

ഇരുപതുകാരി അബോധാവസ്ഥയില്‍ അബുദാബിയിലെ ആശുപത്രിയില്‍; വഴിമുട്ടി കുടുംബം

അബുദാബി. ഇരുപതുവയസുകാരിയായ പെണ്‍കുട്ടി ആറുമാസമായി അബോധാവസ്ഥയില്‍ അബുദാബിയിലെ ആശുപത്രിയില്‍ കഴിയുന്നത് ബന്ധുക്കളെ ആശങ്കയിലാഴ്ത്തുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ബിന്ദുവിന്റെ മകള്‍ നീതുവാണ് ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഓട്ടോ ഇമ്മ്യൂണ്‍ എന്‍സഫാലിറ്റീസ് എന്ന അപൂര്‍വ്വരോഗമാണ് നീതുവിന് ബാധിച്ചിരിക്കുന്നത്. 

അരയ്ക്കു താഴേയ്ക്ക് തളരുകയും അബോധാവസ്ഥയിലാവുകയും ചെയ്ത നീതുവിന്റെ വിസാ കാലാവധിയും ചികില്‍സാകാലാവധിയും അവസാനിച്ചെങ്കിലും നാട്ടിലേക്ക് കൊണ്ടുപോകാന്‍ വഴി കാണാതെ ആശങ്കയിലാണ് നീതുവിന്റെ അമ്മ ബിന്ദു. ബിന്ദുവിന്റെ ഭര്‍ത്താവ് ഉപേക്ഷിച്ചതിനുശേഷം അബുദാബിയില്‍ ജോലിചെയ്ത് സമ്പാദിച്ച 5 സെന്റ് സ്ഥലവും വീടും പണയംവെച്ചാണ് നീതുവിന്റെ വിവാഹം നടത്തിയത്. 

വിവാഹശേഷം വിസിറ്റിംഗ് വിസയിലാണ് നീതു അബുദാബിയില്‍ എത്തിയത്. അവിടെ വെച്ച് പനിയും ഛര്‍ദ്ദിയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സ തേടിയതാണ് നീതു. നീതുവിനെ എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിക്കാനോ തുടര്‍ചികില്‍സ നടത്താനോ വഴിയില്ലാതെ നിസ്സഹായാവസ്ഥയിലാണ് നീതുവിന്റെ അമ്മ ബിന്ദു. 
 

RELATED STORIES

Top