logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ഇന്ത്യയില്‍ ഇ സിഗരറ്റിന്റെ വില്‍പ്പനയും നിര്‍മ്മാണവും നിരോധിക്കുന്നു

ഇന്ത്യയില്‍ ഇ സിഗരറ്റിന്റെ വില്‍പ്പനയും നിര്‍മ്മാണവും നിരോധിക്കുന്നു

ന്യൂഡല്‍ഹി. ഇന്ത്യയില്‍ ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വില്‍പ്പന, കയറ്റുമതി, ഇറക്കുമതി ഇവയെല്ലാം നിരോധിക്കാന്‍ കേന്ദ്രത്തിന്റെ തീരുമാനം. ഇ സിഗരറ്റ്  പ്രദര്‍ശിപ്പിച്ച് അതിന്റെ ദൂഷ്യഫലങ്ങള്‍ വിശദമാക്കി ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ സിഗരറ്റിന്റെ കാര്യത്തില്‍ നിയമലംഘനത്തിന് ഒരുവര്‍ഷം പരമാവധി തടവുശിക്ഷ ലഭിക്കും. ഒരുലക്ഷം രൂപ പിഴയും ഈടാക്കും. 

സിഗരറ്റില്‍ നിന്ന് മോചനം നേടാനായാണ് യുവാക്കള്‍ ഇ സിഗരറ്റിനെ ആശ്രയിച്ചത്. ഇപ്പോള്‍ ഇന്ത്യയില്‍ നാനൂറോളം ബ്രാന്‍ഡുകളില്‍ 150 രുചികളില്‍ ഇ സിഗരറ്റ് ലഭ്യമാണ്. എന്നാല്‍ ഇതുവഴി ഉള്ളിലെത്തുന്ന നിക്കോട്ടിന്‍ മാരകമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിലവിലെ നിയമം ഭേദഗതിയും ആലോചിക്കുന്നുണ്ട്. 
 

RELATED STORIES

Top