logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
പഞ്ചാബില്‍ ഡ്രോണ്‍വഴി എത്തിച്ച വന്‍ ആയുധശേഖരം കണ്ടെത്തി; 4പേര്‍ അറസ്റ്റില്‍ 

പഞ്ചാബില്‍ ഡ്രോണ്‍വഴി എത്തിച്ച വന്‍ ആയുധശേഖരം കണ്ടെത്തി; 4പേര്‍ അറസ്റ്റില്‍ 

ഛണ്ഡീഗഡ്. പഞ്ചാബില്‍ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച വന്‍ ആയുധശേഖരം പൊലീസ് കണ്ടെത്തി. പഞ്ചാബിലെ തരന്‍ താരന്‍ ജില്ലയില്‍ നിന്ന് ഭീകരരെന്ന് സംശയിക്കുന്ന നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബര്‍ നാലിന് ജില്ലയില്‍ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന പോലീസ് സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 

എകെ 47 റൈഫിളുകള്‍, ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, സാറ്റലൈറ്റ് ഫോണുകള്‍ തുടങ്ങിയ ആയുധങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ഐ എസ് ഐ സഹായിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കാശ്മീര്‍, പഞ്ചാബിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ട് നുഴഞ്ഞുകയറുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേസ് എന്‍ ഐ എയ്ക്ക് കൈമാറിയിരിക്കുകയാണ്. 

ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇവിടങ്ങളില്‍ അക്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 
 

RELATED STORIES

Top