logo
add image
ഫിഫയുടെ മികച്ച ലോകതാരമായി വീണ്ടും ലയണല്‍ മെസ്സി

ഫിഫയുടെ മികച്ച ലോകതാരമായി വീണ്ടും ലയണല്‍ മെസ്സി

മിലാന്‍. ഫിഫയുടെ മികച്ച ലോകതാരമായി ആറാം തവണയും ലയണല്‍ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. യുവന്റസിന്റെ താരമായ ക്രിസ്ത്യാനോ റൊണാള്‍ഡോയേയും ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡിക്കിനെയും പിന്തള്ളിയാണ് താരം പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതിനുമുമ്പ് 2015ല്‍ താരം ഈ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. 

ബാഴ്‌സലോണയ്ക്കുവേണ്ടിയായിരുന്നു മെസി അവസാനമായി നിലവില്‍ കളിച്ചത്. കഴിഞ്ഞ സീസണില്‍ 51 ഗോളുകളാണ് മെസ്സി നേടിയത്. അന്ന് യൂറോപ്യന്‍ ലീഗുകളില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു മുപ്പത്തിരണ്ടുകാരനായ ലയണല്‍ മെസ്സി. 2009 മുതല്‍ 2012 വരെ തുടര്‍ച്ചയായും പിന്നീട് 2015ലും താരം ഫിഫ ലോകതാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. കൂടാതെ യൂറോപ്യന്‍ ലീഗുകളിലെ ഏറ്റവും മികച്ച ഗോളുകള്‍ നേടുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന സുവര്‍ണ പാദുകം മെസിയാണ് സ്വന്തമാക്കിയത്. 

മിലാനില്‍ നടന്ന പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ നിന്ന് ക്രിസ്ത്യാനോ റൊണാള്‍ഡോ വിട്ടുനിന്നു .മികച്ച വനിതാതാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹയായത് അമേരിക്കയുടെ മേഗന്‍ റാപിനോയാണ്. 
 

RELATED STORIES

Top