logo
add image
പാകിസ്ഥാനില്‍ ഭൂചലനം; 19 മരണം

പാകിസ്ഥാനില്‍ ഭൂചലനം; 19 മരണം

ഇസ്ലാമാബാദ്. ഇന്ത്യയുടെ പാകിസ്ഥാന്റെയും അതിര്‍ത്തിപ്രദേശങ്ങളില്‍ ഉണ്ടായ 10 സെക്കന്റ് നീണ്ടുനിന്ന ഭൂചലനത്തില്‍ കനത്ത നാശം. കുട്ടികളുള്‍പ്പെടെ 19 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാക് അധീന കാശ്മീരിലും വടക്കന്‍ ഭാഗങ്ങളിലും അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത 6.3 രേഖപ്പെടുത്തി. 

ഡല്‍ഹി, ഉത്തരേന്ത്യയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. മിര്‍പൂരില്‍ റോഡുകള്‍ വിണ്ടുമാറി. കെട്ടിടം തകര്‍ന്നു വീഴുകയും ചെയ്തു. 
 

RELATED STORIES

Top