logo
add image
ഐ പി സി ഛത്തീസ്ഗഡ് സ്റ്റേറ്റ് വാര്‍ഷീക കണ്‍വന്‍ഷന്‍

ഐ പി സി ഛത്തീസ്ഗഡ് സ്റ്റേറ്റ് വാര്‍ഷീക കണ്‍വന്‍ഷന്‍

ഛത്തീസ്ഗഡ്. ഐ പി സി ഛത്തീസ്ഗഡ് സ്റ്റേറ്റ് പതിനാലാമാത് വാര്‍ഷീക കണ്‍വന്‍ഷന്‍ 2019 ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 3 വരെ സസഹോളി ഹെബ്രോന്‍ നഗറില്‍ വെച്ച് നടത്തപ്പെടും. പാസ്റ്റര്‍ ജിജി പി പോള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ഏബ്രഹാം മാത്യു, വൈ യോഹന്നാന്‍, എം ജെ ഡേവിഡ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റര്‍മാരായ ഡാനിയേല്‍ ജോര്‍ജ്ജ്, ജോയ് ഏബ്രഹാം എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. 

കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റര്‍ ജിജി പി പോള്‍, പാസ്റ്റര്‍ പി ഐ ഏബ്രഹാം എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും പാസ്റ്റര്‍ ജോസ്‌മോന്‍ എസ് പ്രോഗ്രാം കണ്‍വീനറായും പാസ്റ്റര്‍മാരായ ഷിജി തോമസ്, രെഞ്ചന്‍  ചാണ്ടി പബ്ലിസിറ്റി കണ്‍വീനര്‍മാരായും പ്രവര്‍ത്തിച്ചു വരുന്നു. 
 

RELATED STORIES

Top