logo
add image
കേരളത്തില്‍ സൈബര്‍ കേസുകള്‍ വര്‍ധിക്കുന്നുവെന്ന്  റിപ്പോര്‍ട്ട്

കേരളത്തില്‍ സൈബര്‍ കേസുകള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കൊച്ചി. കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അവയില്‍ മുന്നില്‍ നില്‍ക്കുന്നത് വ്യക്തിഹത്യകളും പണം തട്ടുന്ന കേസുകളുമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നൂ. ഐ ടി ആക്ട് അനുസരിച്ചുള്ള കേസുകളുടെ എണ്ണം മാത്രമാണ് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സൈബര്‍ പരാതികളുടെ പത്തുശതമാനം മാത്രമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. 

കഴിഞ്ഞവര്‍ഷം ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം 439 ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം സെപ്തംബര്‍ മാസത്തിലെ കണക്കനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 391 ആണ്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍, മോര്‍ഫിംഗ്, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നിങ്ങനെയുള്ള കേസുകളില്‍ പരാതി നല്‍കാന്‍ ആളുകള്‍ തയാറാകാത്ത സാഹചര്യവുമുണ്ട്. 

വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടിയെടുക്കുന്ന കേസുകളും വ്യാപകമാവുകയാണ്. ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നവര്‍ മാനക്കേട് ഭയന്ന് കേസുകൊടുക്കാന്‍ മടിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.  
 

RELATED STORIES

Top