logo
add image
സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ സൂപ്രണ്ടായി പാസ്റ്റര്‍ ഡോ.വി. ടി ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ സൂപ്രണ്ടായി പാസ്റ്റര്‍ ഡോ.വി. ടി ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു

കന്യാകുമാരി. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ സൂപ്രണ്ടായി റവ. വി ടി ഏബ്രഹാം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത രണ്ടുവര്‍ഷത്തേക്കാണ് അഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. 

നിലവില്‍ എസ് ഐ എ ജി സെന്‍ട്രല്‍ ഡിസ്ട്രിക്ട് സൂപ്രണ്ടായിരുന്ന പോള്‍ തങ്കയ്യയെ അസിസ്റ്റന്റ് സൂപ്രണ്ടായി തെരഞ്ഞെടുത്തു. മലയാളം ഡിസ്ട്രിക്ട് കൗണ്‍സിലില്‍ നിന്നുള്ള റവ. കെ ജെ മാത്യു ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡിസ്ട്രിക്ട് സൂപ്രണ്ടായിരുന്ന റവ. സത്യനേശനെ ട്രഷറാറായും തെരഞ്ഞെടുത്തിട്ടുണ്ട്. 


സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ദ്വിവല്‍സര കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തില്‍ എസ് ഐ എ ജി അസി. സൂപ്രണ്ടായ പാസ്റ്റര്‍ പോള്‍ തങ്കയ്യ അധ്യക്ഷത വഹിച്ചു. റവ. ഐവാന്‍ പവ്വര്‍ ദൈവവചനസന്ദേശം നല്‍കി. സതേണ്‍ ഡിസ്ട്രിക്ട് കൊയര്‍ സമ്മേളനത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. 
 

RELATED STORIES

Top