logo
add image
വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍  ഇന്ത്യാ ഘടകം സമ്മേളനം ഒക്‌ടോബര്‍ 1ന്

വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍  ഇന്ത്യാ ഘടകം സമ്മേളനം ഒക്‌ടോബര്‍ 1ന്

കൊട്ടാരക്കര. വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഇന്ത്യാഘടകം നേതൃത്വം നല്‍കുന്ന വിവിധ ക്രിസ്തീയ സംഘടനകളുടെ സമ്മേളനം ഒക്‌ടോബര്‍ 1ന് കൊട്ടാരക്കരയില്‍ വെച്ച് നടക്കും. ന്യൂനപക്ഷങ്ങളും അവകാശങ്ങളും എന്ന പേരിലുള്ള സമ്മേളനം കേരളാ തിയോളജിക്കല്‍ സെമിനാരിയില്‍ വെച്ച് നടക്കും. 

വൈകീട്ട് 3:00 മുതല്‍ 5:30 വരെ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാനായ പി കെ ഹനീഫ മുഖ്യാതിഥിയായി എത്തും. ആരാണ് ന്യൂനപക്ഷങ്ങള്‍, അവരുടെ പദവി, ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ എന്നിവയെ സംബന്ധിച്ച് ക്ലാസ്സുകള്‍ നയിക്കും. വിവിധ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ നേതാക്കളും രാഷ്ട്രീയ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. 

RELATED STORIES

Top